അബുദാബി: യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്.